പാറയിൽ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി ഉത്സവം

പാറയിൽ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ജയന്തി അഷ്ടമി രോഹിണി ഉത്സവം 24,25,26 തീയതികളിൽ നടക്കും. 24ന് ഗണപതി ഹോമം, മൃത്യു ജ്ഞായ് ഹോമം, പൂമൂടൽ, രാത്രി 8.30ന് തിരുവാതിര കളി. 25ന് അഖണ്ഡനാമജപ യഞ്നം, കളഭാഭിഷേകം, മുത്തുക്കുട സമർപ്പണം, ഉച്ചക്ക് 12ന് സമൂഹ സദ്യ,വൈകുന്നേരം 6.30ന് പൂമൂടൽ, ആകാശ വിസ്മയം, രാത്രി 7.30ന് നൃത്ത നിർത്തങ്ങൾ. 26ന് രാവിലെ 5ന് അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം, 8ന് സമൂഹ പൊങ്കാല, 9ന് കലശം പൂജ, ഉച്ചക്ക് 2ന് ആറാട്ട് എഴുന്നള്ളത്ത്, വൈകിട്ട് 6ന് ആദ്യാത്മിക പ്രഭാഷണം, അവാർഡ് വിതരണം, 7ന് ബാലഗോകുലം ശോഭയാത്രക്ക് സ്വീകരണം, രാത്രി 12ന് വിളക്ക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!