‘എന്റെ സുഹൃത്തില്‍ നിന്നാണ് ഇതിന്റെ തുടക്കം’; ശ്രദ്ധേയമായ കുറിപ്പുമായി രമ്യ നമ്പീശന്‍

ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തിപ്പടുന്ന സാഹചര്യത്തില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി നടി രമ്യ നമ്പീശന്‍. അന്റോണിയോ ഗ്രാംഷിയുടെ വാക്കുകളാണ് രമ്യ പങ്കുവച്ചിരിക്കുന്നത്. ഈ ലോകം, ഇവിടെ ജനിച്ച എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ആത്മാഭിമാനത്തോടെ ഇവിടെ ജീവിക്കാനുള്ള സാഹചര്യം ആരുടെയും ഒരു ഔദാര്യമല്ല എന്നും, അത് നമ്മുടെ ഓരോരുത്തരുടെയും അവകാശമാണെന്നും, സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്ന എന്റെ പ്രിയ സുഹൃത്തില്‍ നിന്നാണ് ഇതിന്റെ തുടക്കം – രമ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അതേസമയം, അനീതിയെക്കുറിച്ച് ചെഗ്വേര പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ച് ഭാവന സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാകുന്നുണ്ട്. എല്ലാത്തിനുമുപരിയായി ലോകത്തെവിടെയും ആര്‍ക്കെതിരെയും അനീതി നടന്നാലും അത് ആഴത്തില്‍ തിരിച്ചറിയാനുള്ള കഴിവുണ്ടാകണമെന്ന വാക്കുകളാണ് ഭാവന പങ്കുവച്ചത്.വിഷയത്തില്‍ ഇന്ന് നടി മഞ്ജുവാര്യര്‍ ഫേസ്ബുക്കിലിട്ട കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു. എല്ലാത്തിന്റെയും തുടക്കം ഒരു സ്ത്രീയുടെ പോരാട്ടം; ഒന്നും മറക്കരുത് എന്നാണ് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചത്. സമാനമായ കുറിപ്പ് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും പങ്കുവച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!