രഞ്ജിത്തിനും ഇടവേള ബാബുവിനും എതിരെ പരാതി നൽകിയവരുടെ മൊഴിയെടുപ്പ് പൂർത്തിയായി

ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ ലൈം​ഗികാതിക്രമ പരാതിയിൽ, പരാതിക്കാരന്റെ മൊഴിയെടുപ്പ് പൂർത്തിയായി. കൂടാതെ നടൻ ഇടവേള ബാബുവിനെതിരെ ലൈം​ഗികാതിക്രമ ആരോപണം ഉന്നയിച്ച പരാതിക്കാരിയുടെ മൊഴിയെടുപ്പും പൂർത്തിയായി.

രഞ്ജിത്തിനെതിരെയുള്ള തെളിവുകൾ കൈമാറി എന്ന് യുവാവ് മാധ്യമങ്ങളോട് വ്യക്തമാക്കി. അന്വേഷണ സംഘം ബാം​ഗ്ലൂരിലെത്തി പരിശോധന നടത്തുമെന്നും അറിയിച്ചതായി പരാതിക്കാരൻ വ്യക്തമാക്കി. കൊച്ചിയിലെത്തിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്നിലാണ് പരാതിക്കാരായ ഇരുവരും മൊഴി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!