‘മരണം വരെ ഈ ചെങ്കൊടി തണലിൽ തന്നെ ഉണ്ടാകും’; പിവി അൻവർ

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും എഡി.ജി.പി എം.ആർ അജിത് കുമാറിനും മുൻ മലപ്പുറം എസ് പിയും എതിരെ ഉന്നയിച്ച ആരോപണങ്ങൾ ചർച്ചയാകുന്നതിനിടെ ഫേസ്ബുക്കിൽ പോസ്റ്റുമായി നിലമ്പൂർ എംഎൽഎ പിവി അൻവർ. പി.വി.അൻവർ തന്നെ, താൻ ആക്കി മാറ്റിയ പ്രസ്ഥാനമാണ് സിപിഐഎം എന്നും, പാർട്ടി അംഗത്വമില്ല. പക്ഷേ,സാധാരണക്കാരായ പാർട്ടി അണികൾക്കിടയിൽ ഒരാളായി താനുമുണ്ട്‌. മരണം വരെ ഈ ചെങ്കൊടി തണലിൽ തന്നെ ഉണ്ടാകുമെന്നും പിവി അൻവർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

സി.പി.ഐ.എം..
പി.വി.അൻവർ എന്ന എന്നെ,
ഞാൻ ആക്കി മാറ്റിയ പ്രസ്ഥാനം..
പാർട്ടി അംഗത്വമില്ല.
പക്ഷേ,സാധാരണക്കാരായ പാർട്ടി അണികൾക്കിടയിൽ ഒരാളായി ഈ ഞാനുമുണ്ട്‌.മരണം വരെ ഈ ചെങ്കൊടി തണലിൽ തന്നെ ഉണ്ടാകും.

പി.വി അൻവർ ഞായറാഴ്ച മലപ്പുറത്ത് നടത്തിയ പത്രസമ്മേളനത്തിൽ എഡി.ജി.പി എം.ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും മുൻ മലപ്പുറം എസ് പിയും ഇപ്പോൾ പത്തനംതിട്ട എസ് പിയുമായ സുജിത് ദാസിനും എതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. എം ആർ അജിത് കുമാർ ഏറ്റവും വലിയ ദേശദ്രോഹിയാണ്. ദാവൂദ് ഇബ്രാഹിം ആണ് അജിത്കുമാറിൻ്റെ റോൾ മോഡൽ. മുഖ്യമന്ത്രി ഏൽപ്പിച്ച ദൗത്യം പോലീസ് ഉദ്യോഗസ്ഥർ സത്യസന്ധമായി നിർവഹിച്ചോ എന്നാണ് തന്റെ ചോദ്യമെന്നും. മുഖ്യമന്ത്രി പറയുന്നത് കേൾക്കാതെ ഇല്ലായ്മ ചെയ്യാൻ പ്രവർത്തിക്കുന്ന ഒരു ഗ്രൂപ്പാണ് എം.ആർ അജിത് കുമാർ അടങ്ങുന്നവരെന്നും അൻവർ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!