
ആരോപണ വിധേയനായ എഡിജിപി
എം ആർ അജിത് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എ ഡിജിപിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എം.ആർ അജിത്ത് കുമാറിന്റെ രാജി ആവശ്യപ്പെട്ട്
പേരൂർക്കടയിലെ എഡിജിപി ഓഫീസിലേക്കാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്.

മാർച്ച് പോലീസ് തടഞ്ഞതോടെ പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി.
ബാരിക്കേഡിൽ അധോലോകം എന്ന ഫ്ലക്സ് ബോർഡ് സ്ഥാപിച്ചാണ് പ്രവർത്തകർ പ്രതിഷേധം ഉയർത്തിയത്.


ഇതോടെ പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു.പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് നേമം ഷാജിർ ഉദ്ഘാടനം ചെയ്തു. എം.ആർ അജിത് കുമാറിനെ മാറ്റിനിർത്തി അന്വേഷണം നടത്തിയില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുന്നറിയിപ്പ് നൽകി.



