വർക്കല ഗണേശ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഗണേശ വിഗ്രഹങ്ങളുടെ മിഴി തുറക്കൽ ചടങ്ങ് നടന്നു

വര്‍ക്കല: ഗണേശോത്സവത്തിനോട് അനുബന്ധിച്ചു വർക്കല ഗണേശ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ ഒമ്പത് മണിക്ക് മിഴി തുറക്കൽ ചടങ്ങ് നടന്നു.വർക്കല പുത്തൻചന്തയിൽ നടന്ന ചടങ്ങിൽ സമൂഹത്തിലെ വിവിധ മേഖലയിലെ മഹത് വ്യക്തികൾ പങ്കെടുത്തു.

ശിവഗിരിയിൽ നിന്നും സ്വാമി അസംഗാനന്ദ,
വര്‍ക്കല ക്ഷേത്രത്തിൽ നിന്നും പോറ്റി രാജേഷ്
ട്രസ്റ്റ് ചെയർമാൻ ഗിരിരാജ്,
ട്രസ്റ്റ് പ്രസിഡന്റ് വിജയകുമാർ,
സെക്രട്ടറി ദേവകുമാർ,
കൺവീനർ അഡ്വക്കേറ്റ് ആർ അനിൽകുമാർ,
സുരേഷ് ഉത്തമൻ, അജിത്ത്, ഹരോഷ് എന്നിവരുടെയും, ഗണേശ ട്രസ്റ്റ്‌ ഭാരവാഹികളുടെയും പൊതുജനങ്ങളുടെയും സാന്നിധ്യത്തിൽ പ്രധാന വിഗ്രഹത്തിൽ മിഴിതുറയ്ക്കൽ കർമം നിർവഹിച്ചു. ചടങ്ങില്‍ മധുര വിതരണവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!