സിനിമാ പെരുമാറ്റ ചട്ടവുമായി WCC; പുതിയ നിർദ്ദേശങ്ങളടങ്ങുന്ന പരമ്പര ഇന്ന് മുതൽ

എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമ്മിക്കുന്നതിന് പുതിയ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയ പരമ്പരയുമായി ഡബ്ല്യൂസിസി. ഹേമകമ്മിറ്റി റിപ്പോർട്ടിൽ ഡബ്ല്യൂസിസി നടത്തിയ പഠനമാണ് പരമ്പരയ്ക്ക് ആധാരം. പ്രതിദിനം ഓരോ നിർദ്ദേശങ്ങളും ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്യുമെന്നും കുറിപ്പിൽ സൂചിപ്പിക്കുന്നു.

ഇന്നുമുതല്‍ പരമ്പര ആരംഭിക്കുന്ന വിവരം ഡബ്ല്യൂസിസിയുടെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്. സിനിമയെ വെള്ളിത്തിരയുടെ ഉള്ളിലും പുറത്തും മികവുറ്റതാക്കാന്‍ സഹായിക്കുന്ന ഒരു സിനിമാ പെരുമാറ്റച്ചട്ടവുമായാണ് ഡബ്ല്യൂസിസി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!