
ഇടവയിൽ ഹോമിയോ സ്പെഷ്യൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
നാഷണൽ ആയുഷ് മിഷൻ, ഹോമിയോപതി വകുപ്പ്, ഇടവ ഗ്രാമ പഞ്ചായത്ത്, ഇടവ ഹോമിയോ ഡിസ്‌പെൻസറി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ സ്പെഷ്യൽ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇടവ ഗ്രാമ പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടന്ന ക്യാമ്പിന്റെ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക് നിർവഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു. സി അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ഗീത നസീർ, വർക്കല ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത. എസ്. ബാബു,വർക്കല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്, ഇടവ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹർഷാദ് സാബു, വാർഡ് മെമ്പർമാരായ ജെസ്സി. ബി, ദിവ്യ സുനിൽ, സജീന. എസ്, മുരളീധരൻ നായർ. എം, സിമിലിയ, ജെസ്സി. ആർ,സി ഡി എസ് ചെയർപേഴ്സൺ സന്ധ്യ. സി എസ് തുടങ്ങിയവർ സംസാരിച്ചു.

ഇടവ ഹോമിയോ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ:ഷീജ രാജൻ, എൻ എ എം മെഡിക്കൽ ഓഫീസർ മീനു മോഹൻദാസ് എന്നിവർ ക്യാമ്പിൽ എത്തിയവരെ പരിശോധിച്ചു. ഫാർമസിസ്റ്റ് ദീപ്തി. എ ക്യാമ്പിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി.

തുടർന്ന് യോഗ ഇൻസ്ട്രക്ടർ സുജിതയുടെ നേതൃത്വത്തിൽ യോഗ ക്ലാസ്സിലെ പഠിതാക്കൾ യോഗ പ്രദർശനം നടത്തി. 150 ലധികം വായോജനങ്ങളെ ക്യാമ്പിൽ പരിശോധിക്കുകയും ലാബ് പരിശോധനകൾക്ക് വിധേയമാക്കുകയും ചെയ്തു.




