RSS-ADGP കൂടിക്കാഴ്ച: ‘ഇന്റലിജൻസ് റിപ്പോർട്ട് പി ശശി പൂഴ്ത്തി; ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ചു’; പിവി അൻവർ

മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ ഗുരുതര ആരോപണവുമായി പിവി അൻവർ എംഎൽഎ.

ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂടികാഴ്ച നടത്തിയെന്ന ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തിവെച്ചെന്ന് പിവി അൻവർ ആരോപിച്ചു. മുഖ്യമന്ത്രി അറിയാതിരിക്കാനാണ് പൂഴ്ത്തിവെച്ചതെന്ന് അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

പാർട്ടി ഉത്തരവാദിത്വത്തോടെ ഏൽപ്പിച്ച ജോലി പി. ശശി ചെയ്തില്ല. പോലീസിലെ പ്രശ്നങ്ങൾ അറിയാനും ഗവർമെന്റിനെ അറിയിക്കാനും ആണ് പൊളിറ്റിക്കൽ സെക്രട്ടറി.

പരാതി എഴുതി കൊടുത്തിട്ടില്ല എന്ന് എൽഡിഎഫ് കൺവീനർ പറഞ്ഞു. എഴുതിക്കൊടുക്കാൻ പോകുന്നതേയുള്ളൂവെന്ന് പിവി അൻവർ. പി ശശിയ്ക്കെതിരെ രണ്ട് ദിവസത്തിനകം പാർട്ടി സെക്രട്ടറിക്ക് പരാതി നൽകുമെന്ന് അൻവർ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ ഗുരുതര ആരോപണവുമായി പിവി അൻവർ എംഎൽഎ. ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂടികാഴ്ച നടത്തിയെന്ന ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തിവെച്ചെന്ന് പിവി അൻവർ ആരോപിച്ചു. മുഖ്യമന്ത്രി അറിയാതിരിക്കാനാണ് പൂഴ്ത്തിവെച്ചതെന്ന് അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

പാർട്ടി ഉത്തരവാദിത്വത്തോടെ ഏൽപ്പിച്ച ജോലി പി. ശശി ചെയ്തില്ല. പോലീസിലെ പ്രശ്നങ്ങൾ അറിയാനും ഗവർമെന്റിനെ അറിയിക്കാനും ആണ് പൊളിറ്റിക്കൽ സെക്രട്ടറി.

പരാതി എഴുതി കൊടുത്തിട്ടില്ല എന്ന് എൽഡിഎഫ് കൺവീനർ പറഞ്ഞു. എഴുതിക്കൊടുക്കാൻ പോകുന്നതേയുള്ളൂവെന്ന് പിവി അൻവർ. പി ശശിയ്ക്കെതിരെ രണ്ട് ദിവസത്തിനകം പാർട്ടി സെക്രട്ടറിക്ക് പരാതി നൽകുമെന്ന് അൻവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!