വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

കെപിസിസിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്ത് 280 കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധകൂട്ടായ്മ വൈകിട്ട് 5 മണിക്ക് വർക്കല പുത്തൻചന്തയിൽ നടന്നു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം എൻ റോയിയുടെ അധ്യക്ഷതയിൽ നടന്ന യോഗം യുഡിഎഫ് വർക്കല നിയോജക മണ്ഡലം ചെയർമാൻ ബി. ധനപാലൻ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി ഷിബു വർക്കല, മുൻ ബ്ലോക്ക് പ്രസിഡന്റ് കെ രഘുനാഥൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് അസീം ഹുസൈൻ, എന്നിവർ സംസാരിച്ചു.ബ്ലോക്ക് ജനറൽ സെക്രട്ടറി സത്യപ്രഭ സ്വാഗതവും ബ്ലോക്ക് വൈസ് പ്രസിഡന്റ് പുത്തൂരം നിസാം കൃതജ്ഞതയും പറഞ്ഞു.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ വി. S.ഷാലിബ്,സജി വേളിക്കാട്,ജസീബ്,ശശി മുണ്ടക്കൽ, പ്രശാന്ത്,ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ മാരായ ജോയ്,പ്രസന്നൻ വൈഷ്ണവ്, ലൈല രഘുനാഥ്,ഷാജി സത്യവാൻ,വിനയൻ കൗൺസിലർമാരായ പ്രദീപ്, ബിന്ദു തിലകൻ, രാഗശ്രീ ഡോ. ഇന്ദുലേഖ,മുൻ മണ്ഡലം പ്രസിഡന്റ്‌മാരായ ജനാർദ്ദനൻ നായർ,പാറപ്പുറം ഹബീബുള്ള,ജയശ്രീ, എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!