മൈനുകള്‍ സ്ഥാപിച്ച്‌ ഇസ്രായേല്‍ സൈനികരെ കൊലപ്പെടുത്തിയതായി ഹമാസ്

ഗസ്സയില്‍ ആക്രമണം തുടരുന്ന ഇസ്രായേല്‍ സൈനികർക്കുനേരെ മൈനുകള്‍ സ്ഥാപിച്ച്‌ ആക്രമണം നടത്തിയതായി ഹമാസ്.ഹമാസിന്‍റെ അല്‍ ഖസ്സാം ബ്രിഗേഡ് ആണ് ഇക്കാര്യം അറിയിച്ചത്.കിഴക്കൻ ഖാൻ യൂനിസിലെ അല്‍ ഫഖാരി മേഖലയിലായിരുന്നു ഇസ്രായേല്‍ സൈനികർക്കുനേരെ ഹമാസ് ആക്രമണം. എൻജിനീയറിങ് യൂനിറ്റിലെ സൈനികർ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായാണ് പ്രസ്താവന.

അതേസമയം, ഗസ്സ സിറ്റി ഉള്‍പ്പെടെ ഗസ്സയിലുടനീളം ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. ഗസ്സ സിറ്റിയുടെ കിഴക്കു ഭാഗത്തുള്ള തൂഫയില്‍ നിരവധി പേർ അഭയം തേടിയ ഷുജയ ബോയ്സ് സ്കൂളിനു നേർക്ക് നടത്തിയ ആക്രമണത്തില്‍ ആറ് പേർ കൊല്ലപ്പെട്ടു.സെൻട്രല്‍ ഗസ്സയിലെ നുസെറാത്ത് അഭയാർത്ഥി ക്യാമ്ബിലെ വീടുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 13 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!