
ഇടുക്കി: RSS ന്റെ കേരള ബ്രാന്റ് അമ്പാസഡർ ആയി പിണറായി വിജയൻ മാറിയെന്നു കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി മെമ്പർ ഷാനിമോൾ ഉസ്മാൻ.

അഴിമതിയുടെ പറുദീസ ആയി ഇടതു ഭരണത്തിൽ നാട് മാറി, ജനങ്ങൾ വറുതിയിൽ ആയിട്ടും കമ്പോളത്തിൽ ഇടപെടാൻ മന്ത്രിമാർക്ക് സമയമില്ല, പൂരം കലക്കാനും, RSS നേതാക്കളെ കാണാനും ADGPയും IPS കാരും പിണറായി വിജയന്റെ ദൂതരായി രഹസ്യ യാത്ര നടത്തുന്ന നാടായി കേരളം മാറി, നട്ടെല്ലുള്ള നേതാക്കൾ നയിച്ചിരുന്ന സിപിഐ ഇന്ന് പിണറായി യുടെ മുന്നിൽ വാതുറക്കാൻ ശേഷി ഇല്ലാത്ത പ്രസ്ഥാനമായി മാറി, പിണറായി സർക്കാരിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച 1500-ജനസദസ്കളുടെ ഇടുക്കി ജില്ലാതല ഉൽഘാടനം ഇടവെട്ടി മണ്ഡലത്തിൽ ഉൽഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു ഷാനിമോൾ.

മണ്ഡലം പ്രസിഡന്റ് AK സുഭാഷ് കുമാർ അധ്യക്ഷൻ ആയിരുന്നു, കെപിസിസി ജനറൽ സെക്രട്ടറി S അശോകൻ, നിഷ സോമൻ, PS ചന്ദ്രശേഖരപിള്ള, MD അർജുനൻ, ഇന്ദു സുധാകരൻ,ടി ജെ പീറ്റർ, ജോൺ നേടിയപാല, N I ബെന്നി, ഷിബിലി സാഹിബ്, ജാഫർ ഖാൻ മുഹമ്മദ്,പത്മാവതി രഘുനാഥ് , ലത്തീഫ് മുഹമ്മദ്, സുനി സാബു, തുടങ്ങിയവർ പങ്കെടുത്തു.

