
ഗെറ്റപ്പ് ഒരുപോലെ താടിയും മുടിയും അതുപോലെത്തന്നെ! വെള്ള ഷർട്ടും ശരീരഭാഷയും രാഹുലിന്റേത് പോലെതന്നെ. വയനാട് വെച്ച് ഈ അപരനെ കണ്ടാൽ രാഹുൽ ഗാന്ധി പോലും ഒന്ന് കൺഫ്യൂഷൻ ആകുമെന്ന് ഉറപ്പാണ്!

രാകേഷ് കുശ്വാഹ എന്നാണ് കക്ഷിയുടെ പേര്. മധ്യപ്രദേശിലെ ഭോപ്പാലിലെ ഒരു കോൺഗ്രസ് നേതാവ് കൂടിയാണ് രാകേഷ്. രാഹുൽ ഗാന്ധിയുടെ ആരാധകനായ ഇദ്ദേഹം ഭാരത് ജോഡോ യാത്രയിലും ന്യായ് യാത്രയിലും രാഹുലിന്റെ ഒപ്പം നടന്ന ആൾ കൂടിയാണ്.

ഭാരത് ജോഡോ യാത്രയ്ക്കിടെ താടിയും മുടിയും നീട്ടിവളർത്തിയ രാഹുലിനെയാണ് അപ്പിയറൻസിൽ രാകേഷ് മാതൃകയാക്കിയിരിക്കുന്നത്. ‘രാഹുൽ ഗാന്ധിയുടെ ഫാൻ ആണ് ഞാൻ. സ്‌കൂൾ കാലഘട്ടം മുതൽക്കേ അദ്ദേഹത്തെ ആരാധിക്കുകയാണ്. അദ്ദേഹം എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം ഞാനുണ്ടാകും’

