പ്രഭാത സവാരിക്കിറങ്ങവെ ഷൂവിനകത്ത് നിന്നും പാമ്പ് കടിയേറ്റ യുവാവ് ആശുപത്രിയിൽ

പാലക്കാട്: ഷൂസിനുള്ളിൽ കിടന്ന പാമ്പിന്റെ കടിയേറ്റ് യുവാവ് ആശുപത്രിയിൽ. മണ്ണാർക്കാട് ചേപ്പുള്ളി വീട്ടിൽ കരീമിനാണ് (48) പാമ്പ് കടിയേറ്റത്.

പ്രഭാത സവാരിക്കിറങ്ങാൻ ഷൂസ് ഇടുന്നതിനിടെയാണ് ഷൂസിനുള്ളിൽ ഉണ്ടായിരുന്ന വിഷ പാമ്പ് കടിച്ചത്.



വിഷപാമ്പായ അണലിയാണ് കരീമിനെ കടിച്ചതെന്നാണ് വിവരം . കടിയേറ്റ ഉടൻ തന്നെ കരീമിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നിലവിൽ ചികിത്സയിലാണ്. വീടിന്റെ സിറ്റൗട്ടിലായിരുന്നു ഷൂസ് സൂക്ഷിച്ചിരുന്നത്.



സ്ഥിരമായി പ്രഭാത സവാരിക്ക് പോകുന്ന ആളാണ് കരീം. ഇന്ന് രാവിലെ ഉറക്കമുണർന്ന ഇദ്ദേഹം വീടിൻ്റെ മുൻവശത്ത് സിറ്റൗട്ടിൽ സൂക്ഷിച്ചിരുന്ന ഷൂസ് ധരിക്കാൻ ശ്രമിച്ചിരുന്നു. ഈ ഷൂസിനകത്താണ് വിഷപ്പാമ്പ് കിടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!