ചിദ്ഘനാനന്ദ സ്വാമി സമാധിദിനം ആചരിച്ചു
ശിവഗിരി : ശ്രീനാരായണ ഗുരുദേവന്‍റെ ശിഷ്യപ്രശിഷ്യപരമ്പരയില്‍പ്പെട്ട ചിദ്ഘനാനന്ദ സ്വാമിയുടെ 39-ാമത് സമാധി ദിനം ആചരിച്ചു. ബ്രഹ്മവിദ്യാലയത്തില്‍ ആചാര്യനായിരുന്ന ജി മാധവന്‍പിള്ള സംന്യസിച്ചാണ് ചിദ്ഘനാനന്ദ സ്വാമിയായത്.

സമാധി സ്ഥാനത്ത് നടന്ന പ്രാര്‍ത്ഥനയില്‍ ധര്‍മ്മസംഘംട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവര്‍ നേതൃത്വം നല്‍കി.സ്വാമി ശങ്കരാനന്ദ, സ്വാമി അംബികാനന്ദ, സ്വാമി വിരജാനന്ദഗിരി, സ്വാമി സത്യാനന്ദ തീര്‍ത്ഥ തുടങ്ങിയവരും കുടുംബാംഗങ്ങളും ബ്രഹ്മചാരികളും സംബന്ധിച്ചു.

ഗുരുദേവ ശിപരമ്പരയില്‍പ്പെട്ട ചിദ്ഘനാനന്ദ സ്വാമിയുടെ സമാധി വാര്‍ഷിക ദിനാചരണത്തിന്‍റെ ഭാഗമായി സമാധി സ്ഥാനത്ത് ധര്‍മ്മസംഘംട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, സ്വാമി ശുഭാംഗാനന്ദ, സ്വാമി ഋതംഭരാനന്ദ എന്നിവരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടന്നു.


