നീലേശ്വരം∙ അഞ്ഞൂറ്റമ്പലം വീരർക്കാവിലെ കളിയാട്ടത്തിനിടെ വെടിക്കെട്ടപകടത്തിൽ നൂറിലേറെ പേർക്കു പരുക്ക്. വെടിക്കെട്ടുപുരയ്ക്കു തീപിടിച്ചെന്നാണു സൂചന. പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, നീലേശ്വരം താലൂക്ക് ആശുപത്രി, ജില്ലയിലെയും മംഗളൂരുവിലെയും സ്വകാര്യ ആശുപത്രികൾ, പരിയാരം മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ എത്തിച്ചു. 8 പേരുടെ നില ഗുരുതരമെന്നാണു സൂചന.

ഇന്നലെ രാത്രി 12.20ന് ആയിരുന്നു അപകടം. ജില്ലയിലെ ആംബുലൻസുകളോട് ജില്ലാ ആശുപത്രിയിലും സംഭവസ്ഥലത്തുമായി എത്തിച്ചേരാൻ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. കലക്ടറും ജില്ലാ പൊലീസ് മേധാവിയും സംഭവസ്ഥലത്തെത്തി.

