70 കഴിഞ്ഞ എല്ലാവര്‍ക്കും ഇൻഷുറൻസ് ; ഇന്ന് തുടക്കമാവും, എങ്ങനെ രജിസ്റ്റര്‍ ചെയ്യാം.

കുടുംബത്തിന്റെ വാർഷിക വരുമാനം പരിഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കംകുറിക്കും.

എങ്ങനെ രജിസ്റ്റർ ചെയ്യാം..

• പ്രധാനമന്ത്രി ജൻ ആരോഗ്യയോജന പോർട്ടലിലോ ആയുഷ്മാൻ ആപ്പിലോ രജിസ്റ്റർ ചെയ്യണം.

• ആയുഷ്മാൻ കാർഡുള്ളവർ വീണ്ടും പുതിയ കാർഡിനായി അപേക്ഷിക്കണം ഇ-കെവൈസി പൂർത്തിയാക്കുകയും വേണം.

• കേരളത്തില്‍ അക്ഷയ കേന്ദ്രങ്ങളില്‍ ഇതിനുള്ള സൗകര്യം ലഭിക്കും. www.beneficiary.nha.gov.in എന്ന വെബ്സൈറ്റിലോ ആയുഷ്മാൻ ആപ്പ് ഡൗണ്‍ലോഡ് ചെയ്തോ രജിസ്റ്റർ ചെയ്യാം.

ആർക്കൊക്കെ..?

• നാലരക്കോടി കുടുംബങ്ങളിലെ ആറ് കോടിയോളം മുതിർന്ന പൗരന്മാർക്ക് അഞ്ച് ലക്ഷം ­രൂപയുടെ പരിരക്ഷ

• ഒരു കുടുംബത്തില്‍ ഒന്നിലധികം മുതിർന്ന പൗരരുണ്ടെങ്കില്‍ പങ്കുവെയ്ക്കും

• നിലവില്‍ ഇൻഷുറൻസുള്ള കുടുംബങ്ങളിലെ മുതിർന്ന പൗരന്മാർക്ക് അഞ്ച് ലക്ഷം രൂപയുടെ അധിക പരിരക്ഷ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!