ശാന്തിഗിരിയില്‍ ടി.എം. ജേക്കബ് അനുസ്മരണം നാളെ (30/10/2024 ബുധനാഴ്ച)

പോത്തന്‍കോട് : മുന്‍ മന്ത്രി ടി.എം. ജേക്കബിന്റെ പതിമൂന്നാമത് ചരമവാര്‍ഷികവും അനുസ്മരണ സമ്മേളനവും നാളെ(30/10/2024 ബുധനാഴ്ച ) ശാന്തിഗിരി ഫെസ്റ്റില്‍ നടക്കും.  മുന്‍ നിയമസഭ സ്പീക്കര്‍ എം.വിജയകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാ‍ന തപസ്വി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുന്‍മന്ത്രിയും ടി.എം. ജേക്കബിന്റെ മകനുമായ അനൂപ് ജേക്കബ്  എം.എല്‍.എ വിശിഷ്ടാതിഥിയാകും.

ഡെയ്സി ജേക്കബ് മഹനീയ സാന്നിദ്ധ്യമാകും. പ്രശസ്ത സാഹിത്യകാരൻ ജോർജ് ഓണക്കൂർ
മുഖ്യ പ്രഭാഷണം നടത്തും.
ആക്ട്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍, അഡ്വ. അമ്പിളി ജേക്കബ്,  മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം, സബീര്‍ തിരുമല, ജയപ്രകാശ്.എ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

ഒക്ടോബര്‍ 2 ന് ആരംഭിച്ച ശാന്തിഗിരി ഫെസ്റ്റില്‍ വ്യത്യസ്തമായ പരിപാടികളാണ് ഓരോ ദിവസവും നടക്കുന്നത്. ഹാപ്പിനസ് ഗാര്‍ഡനിലെ കലാജ്ഞലിവേദിയില്‍ നടക്കുന്ന കലാ-സാംസ്കാരിക- സാഹിത്യ പരിപാടികള്‍ അവതരണശൈലികൊണ്ട് സന്ദര്‍ശകരുടെ മനസ്സില്‍ ഇടം പിടിക്കുകയാണ്.

ഓരോ ദിവസത്തിന്റെയും പ്രത്യേകത ഉള്‍ക്കൊണ്ടുളള ദിനാചരണങ്ങളാണ് മറ്റൊരു പ്രത്യേകത. ഒ.വി.വിജയന്റെ പേരിലുളള സ്മൃതിവേദി, ടാഗോര്‍ ജന്മദിനത്തില്‍ സ്ഥാപിച്ച സ്മൃതിഗീതം, ഡോ.എ.പി.ജെ. അബ്ദുള്‍കലാമിന്റെ പേരിലുളള സ്മൃതിമണ്ഡപം എന്നിവ ഇതിനകം ജനശ്രദ്ധ നേടിക്കഴിഞ്ഞു. കാഴ്ചയ്ക്കൊപ്പം വിജ്ഞാനത്തിനും ഫെസ്റ്റില്‍ തുല്യ ഇടമാണ്. സായ്ഹാനങ്ങളെ മനോഹരമാക്കുന്ന നൃത്തസന്ധ്യകള്‍ ആസ്വദിക്കാ‍ന്‍ സന്ദര്‍ശകരുടെ തിരക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!