പോത്തന്‍കോട് : രാജ്യം ലോകത്തിന് നല്‍കിയ വലിയ സംഭാവനകളില്‍ ഒന്നാണ് ആയൂര്‍വേദമെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. ശാന്തിഗിരിയില്‍ ആയൂര്‍വേദദിനാചരണം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി.


ആയൂര്‍വേദമെന്നാല്‍ അതു വെറും ഔഷധസേവ മാത്രമല്ല, ജീവിതത്തില്‍ നിത്യവും അഭ്യസിക്കേണ്ട ഒന്നാണ്. ഒരാളുടെ പ്രായത്തിനനുസരിച്ചും ശാരീരിക വ്യവസ്ഥകള്‍ക്കനുസരിച്ചും ശരീരത്തെ ക്രമീകരിക്കുന്ന ശാസ്ത്രശാഖയാണ് അയൂര്‍വേദം.

ജീവിതത്തിന്റെ ആത്യന്തികമായ സമഗ്രതയെ മനസ്സിലാക്കിത്തരുന്ന ഈ ചികിത്സരീതി പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ നമ്മളോട് ആവശ്യപ്പെടുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് നമുക്ക് മുന്നെ ആയൂര്‍വേദം കടന്നുചെന്നിരിക്കുന്നുവെന്നും സ്വാമി അഭിപ്രായപ്പെട്ടു.

ഭാരതീയ ജനതാപാര്‍ട്ടി തിരുവനന്തപുരം ജില്ലാപ്രസിഡന്റ് അഡ്വ.വി.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള ആരോഗ്യസര്‍വകലാശാല രജിസ്ട്രാര്‍ ഡോ.ഗോപകുമാര്‍.എസ്. വിശിഷ്ടാതിഥിയായി.
ആരോഗ്യഭക്ഷണം എന്ന വിഷയത്തില്‍ പോത്തന്‍കോട് ഗവ. ആയൂര്‍വേദ ആശുപത്രി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജാക്വിലിന്‍.എസ്.എല്‍.ഡി പ്രഭാഷണം നടത്തി.

ബിജെപി ജില്ലാടൃഷറർ എം.ബാലമുരളി,
ശാന്തിഗിരി മെഡിക്കല്‍ സര്‍വീസസ് മെഡിക്കല്‍ സൂപ്രണ്ടുമാരായ ഡോ.ജയശ്രീ.എന്‍, ഡോ. ബി. രാജ്കുമാര്‍, ആയൂര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പോത്തന്‍കോട് യൂണിറ്റ് സെക്രട്ടറി ഡോ.ജയഹരി വ്യവസായ്.പി, ഡോ.ശ്രീലക്ഷ്മി.പി.ആര്‍, ജ്യോതി ഉദയഭാനു, അശോക്.പി.ജെ, ശ്രീജിത്ത്.കെ.ജി, കുമാരി പാര്‍വതി.ബി.എന്‍, ഹരീഷ്.ആര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.
ഫോട്ടോ : ശാന്തിഗിരി ഫെസ്റ്റില്‍ നടന്ന ആയൂര്‍വേദദിനാചരണം ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ.വി.വി.രാജേഷ്, കേരള അരോഗ്യസർവകലാശാല രജിസ്ട്രാർ ഡോ.ഗോപകുമാർ.എസ്, ഡോ. ബി. രാജ്കുമാർ. ഡോ. ജയഹരി തുടങ്ങിയവർ സമീപം

