കൊച്ചി കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; യാത്രക്കാരിക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് പരിക്ക്

കൊച്ചി: കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. 7 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം ഉണ്ടായിരുന്നു.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം.

പൂക്കോട്ടുപടിയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് വള്ളത്തോൾ ജംഗ്ഷനിൽ അപകടത്തിൽപ്പെട്ടത്. ബസ് തിരിയുന്നതിനിടയിൽ ലോറിയിൽ ഇടിക്കുകയായിരുന്നു. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് യാത്രക്കാർ ആരോപിച്ചു.

സ്കൂൾ വിദ്യാർഥികളടക്കം നിരവധി യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!