കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കുള്ള പ്രവേശനം തുടങ്ങി. ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ്

നെറ്റ് വർക്ക് മെയിന്റനൻസ്, ഡി.സി.എ, പി.ജി.ഡി.സി.എ, മൊബൈൽ ഫോൺ ടെക്നോളജി, മോണ്ടിസ്സോറി ടീച്ചേഴ്സ് ട്രെയിനിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, അക്കൗണ്ടിംഗ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.

അപേക്ഷകൾക്ക് തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളേജ് സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 0471- 2337450, 0471-2320332


