വർക്കല ഉപജില്ല സ്കൂൾ കലോത്സവത്തിന് ഇടവ എം ആർ എം കെ എം എച്ച്എസ്എസിൽ തുടക്കമായി

വർക്കല ഉപജില്ല സ്കൂൾ കലോത്സവത്തിന് ഇടവ എം ആർ എം കെ എം എച്ച്എസ്എസിൽ തുടക്കമായി. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ എ ബാലിക് അധ്യക്ഷത വഹിച്ച ചടങ്ങിൽ വർക്കല മുനിസിപ്പൽ ചെയർമാൻ ശ്രീ കെ. എം. ലാജി ഉദ്ഘാടനം നിർവഹിച്ചു.

വർക്കല ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. സിനി ബി. എസ്. സ്വാഗതം ആശംസിച്ചു. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് സ്മിത സുന്ദരേശൻ മുഖ്യപ്രഭാഷണം നടത്തി.

വർക്കല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ. ലെനിൻരാജ്, ഇടവ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ. ഹർഷാദ് സാബു, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി. ബിന്ദു സി., വാർഡ് മെമ്പർ ശ്രീ. റിയാസ് വഹാബ്, പിടിഎ പ്രസിഡൻറ് ശ്രീ. ബിജോയ് കെ, പ്രിൻസിപ്പൽ ശ്രീ എം എസ് ജലീൽ, ഹെഡ്മിസ്ട്രസ് ശ്രീമതി. എം.എസ്. വിദ്യ, എച്ച് എം ഫോറം കൺവീനർ ശ്രീ കൃഷ്ണകുമാർ ടി., എന്നിവർ ആശംസകൾ അർപ്പിച്ച സംസാരിച്ചു. റിസപ്ഷൻ കമ്മിറ്റി കൺവീനർ ശ്രീ. ഹുദ കൃതജ്ഞത രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!