കാപ്പിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലാബ്, ആർട്ട് ആൻഡ് കൾച്ചറൽ റൂം, സോളാർ പ്ലാന്റ് എന്നിവ ഉദ്ഘാടനം ചെയ്തു

കാപ്പിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലാബ്, ആർട്ട് ആൻഡ് കൾച്ചറൽ റൂം, സോളാർ പ്ലാന്റ് എന്നിവ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന കർമ്മം തിരുവനന്തപുരം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഡി. സുരേഷ് കുമാർ നിർവഹിച്ചു.

ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എ. ബാലിക്  അധ്യക്ഷനായിരുന്നു. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അഡ്വക്കേറ്റ് സ്മിത സുന്ദരേശൻ വിശിഷ്ട അതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ഗീതാ നസീർ മുഖ്യപ്രഭാഷണം നടത്തി.

ഇടവ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭ ആർ എസ് കുമാർ, വർക്കല ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത എസ് ബാബു, വാർഡ് മെമ്പർമാരായ ജെസ്സി ആർ,  ജെസ്സി ബി, പുത്തലി ഭായി, സിമിലിയ, ബിന്ദു സി, പിടിഎ പ്രസിഡന്റ് മായ എസ്, മുൻ ഹെഡ്മിസ്ട്രസ് ബിന്ദു സി പി, എസ് എം സി ചെയർമാൻ ബിജു, പിടിഎ വൈസ് പ്രസിഡന്റ് അഭിലാഷ് ജി,  സ്കൂൾ പ്രിൻസിപ്പാൾ ബിനു എസ്, സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു ടി  തുടങ്ങിയവർ സംസാരിച്ചു.

പുനർ നിർമ്മിച്ച സ്കൂൾ ഗേറ്റിന്റെ ഉദ്ഘാടനവും  എംഎൽഎയുടെ അഭാവത്തിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഡി സുരേഷ് കുമാർ നിർവഹിച്ചു.

ജില്ലാ പഞ്ചായത്തിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ചാണ് കാപ്പിൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ സ്കൂൾ ഗേറ്റ്,  സയൻസ് ലാബ്, ആർട്ട് ആൻഡ് കൾച്ചറൽ റൂം, സോളാർ പ്ലാന്റ് എന്നിവ  സ്ഥാപിച്ചത്.

ജില്ലാ പഞ്ചായത്ത് 50 ലക്ഷത്തിലധികം രൂപയാണ് വിവിധ പദ്ധതികൾക്കായി ചെലവഴിച്ചത്. അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ,  പി ടി എ മെമ്പർമാർ, എസ് എം സി അംഗങ്ങൾ എന്നിവരെ കൂടാതെ നാട്ടുകാരും  ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!