പി.പി. മുകുന്ദൻ (77) അന്തരിച്ചു. മുൻ ആർ.എസ്. എസ് പ്രചാരകൻ ആയിരുന്നു . ബി.ജെ. പി മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി , ക്ഷേത്രീയ സംഘടനാ ജന.സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു. ഇന്ന് രാവിലെ 8.11 ന് അമ്യത ഹോസ്പിറ്റലിൽ മരണം സ്ഥിരീകരിച്ചു. സ്വദേശം കണ്ണൂർ മണത്തണ . ഇരിട്ടി താലൂക്ക്. സഹോദരങ്ങൾ പരേതനായ കുണ്ണിരാമൻ, പി.പി. ഗണേശൻ , പി.പി. ചന്ദ്രൻ .
കഴിഞ്ഞ 60 വർഷത്തോളമായി പൊതുരംഗത്ത് പ്രവർത്തിച്ചു വരുന്നു.
പി പി മുകുന്ദന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ സംഘപരിവാര്‍ രാഷ്ട്രീയത്തെ പതിറ്റാണ്ടുകളോളം നയിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
പി പി മുകുന്ദന്‍റെ നിര്യാണത്തില്‍ സ്പീക്കർ അനുശോചിച്ചു
ബി ജെ പിയുടെ നേതാവ്
പി പി മുകുന്ദന്‍റെ നിര്യാണത്തില്‍ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചനം രേഖപ്പെടുത്തി.
ഗവർണർ അനുശോചിച്ചു
ശ്രീ പി പി മുകുന്ദന്റെ നിര്യാണത്തിൽ ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു. ഭാരതീയ മൂല്യങ്ങളിലുള്ള അടിയുറച്ച വിശ്വാസം അദ്ദേഹത്തിന്റെ നേതൃത്വശൈലിയുടെ സവിശേഷതയായി രുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നു”–ഗവർണർ അനുശോചനസന്ദേശത്തിൽ പറഞ്ഞു.

