ചോഴിയക്കോട് അരിപ്പ നാട്ടുകല്ല് എണ്ണപ്പന തോട്ടത്തിന് സമീപം ആൾ താമസം ഇല്ലാതെ കിടന്ന ജസ്‌ന മനസിൽ ജലാലുദ്ധീൻ ന്റെ വീട്ടിൽ നാടൻ തോക്ക് ഉള്ളതായി കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് വനപാലകർക്കു രഹസ്യ സന്ദേശം ലഭിക്കുകയായിരുന്നു. ലഭിച്ച വിവരത്തെ തുടർന്ന് അഞ്ചൽ റെയിഞ്ച് ഓഫീസ് പരിധിയിൽ പെട്ട ഏഴംകുളം സ്റ്റേഷൻ വനപാലകസംഘം ജലാലുദ്ധീന്റെ വീട്ടിൽ നിന്നും നാടൻ തോക്ക് കണ്ടെത്തുകയായിരുന്നു.


ഏറെ കാലമായി അടഞ്ഞു കിടന്നിരുന്ന വീട്ടിൽ കഴിഞ്ഞ ദിവസം ജലാലുദ്ധീൻ, തേങ്ങ ഇടാൻ ജോലിക്കാരനുമായി വരികയും, കിട്ടിയ തേങ്ങയുമായി അരിപ്പയിൽ ഉള്ള ഒരു കടയിൽ കൊണ്ട് കൊടുത്തിട്ട് വീണ്ടും രാത്രി ഇവിടെ വരികയും ഉറങ്ങാൻ കിടന്ന സമയം മെത്തയുടെ അടിയിൽ എന്തോ തട്ടുന്നതായി തോന്നി നോക്കിയ സമയത്താണ് തോക്കുകൾ കണ്ടത് എന്നും ജലാലുദ്ധീൻ പറയുന്നു.


അഞ്ചൽ ഏഴംകുളം ഫോറെസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർമാരായ അനിൽ കുമാർ, നൗഷാദ്, ബീറ്റ് ഫോറെസ്റ്റ് ഓഫീസർ ജിഷ G നായർ, റിസർവ് ഫോറെസ്റ്റ് വാച്ചർ അനൂപ് ഭാസ്കർ, ഫോറെസ്റ്റ് വാച്ചർ ബാഹുലേയൻ നായർ എന്നിവർ അടങ്ങുന്ന സംഘമാണ് ജലാലുദ്ധീന്റെ വീട്ടിൽ പരിശോധന നടത്തിയത്.


തുടർന്ന് വനപാലകർ ചിതറ പോലീസില്‍ നെ വിവരം അറിയിക്കുകയും, ISHO സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കണ്ടെത്തിയ തോക്ക് ചിതറ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.പോലീസ് അന്വേഷണം ആരംഭിച്ചു.


