അപേക്ഷ ക്ഷണിച്ചു


വിഴിഞ്ഞത്ത്  പ്രവർത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കും കൊച്ചിൻ ഷിപ്പ്യാർഡും ചേർന്ന് മറൈൻ സ്ട്രക്ച്വറൽ ഫിറ്റർ ആൻഡ് ഫാബ്രിക്കേറ്റർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

2021 ലോ അതിന് ശേഷമോ ഐടിഐ വെൽഡർ, ഫിറ്റർ, ഷീറ്റ്‌മെറ്റൽ കോഴ്സുകൾ പാസായവർക്കാണ് 6 മാസം ദൈർഘ്യമുള്ള കോഴ്സിൽ പ്രവേശനത്തിന് അവസരം.

ആദ്യ രണ്ടുമാസത്തെ ക്ലാസുകൾ വട്ടിയൂർക്കാവ് പൊളിടെക്ക്നിക്കിലും ശേഷമുള്ള 4 മാസത്തെ ക്ലാസുകളും 6 മാസത്തെ ട്രെയിനിംഗും കൊച്ചിൻ ഷിപ്പ്യാർഡിലും നടത്തപ്പെടും. 14,514 ആണ്  ഫീസ്. അവസാന തീയതി നവംബർ 30. രജിസ്റ്റർ ചെയ്യാൻ: https://asapkerala.gov.in/course/marine-structural-fitter/. കൂടുതൽ വിവരങ്ങൾക്ക്: www.asapkerala.gov.in / 9495999697.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!