ശിവഗിരി : ശിവഗിരിമഠത്തിലെ വിശേഷാല്‍ വഴിപാടുകളില്‍പ്പെട്ട മഹാഗുരുപൂജയ്ക്ക് നാട്ടില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും പ്രസ്ഥാനങ്ങളും പങ്കാളികളാകുന്നു.


ബഹറിനില്‍ നിന്നും ഗുരുദേവ സോഷ്യല്‍ സൊസൈറ്റി, മുംബൈയില്‍ നിന്നും ഗുരുകുലം മൈക്രോ യൂണിറ്റ്, ഇടുക്കി ജില്ലയിലെ കല്ലാര്‍കുറ്റി എസ്. എന്‍. ഡി. പി ശാഖ, തൊടുപുഴ കോലാനി ശാഖ, തൃശൂരില്‍ നിന്നും പഴിവില്‍ ശാഖ, ആലപ്പുഴ മറ്റപ്പളളി നൂറനാടു ശാഖ, കോട്ടയം വെളിയന്നൂര്‍ അരീക്കര ശാഖയും കൊല്ലം ചവറ പൊന്മന കാട്ടില്‍ മേക്കതില്‍ദേവി ക്ഷേത്രവും സമീപകാലത്ത് മഹാഗുരുപൂജ നടത്തിയവരില്‍പ്പെടുന്നു.

വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ക്കും നേരിട്ട് പൂജയില്‍ സംബന്ധിച്ച് പ്രസാദം സ്വീകരിച്ചു മടങ്ങാം. ഇടുക്കിയിലെ വിഹാന്‍ജന്‍റ് കമ്പനിയും ചവറയിലെ ബ്രൈറ്റ് മെറ്റല്‍ വര്‍ക്കിംസ് തുടങ്ങിയ സ്ഥാപനങ്ങളും പൂജയില്‍ സംബന്ധിക്കുകയുണ്ടായി.

