എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതി പ്രഖ്യാപിച്ചു; വിവരങ്ങളറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ 2024 മാർച്ച് നാല് മുതൽ 25വരെ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മൂല്യനിർണയ ക്യാമ്പ് ഏപ്രിൽ മൂൻ മുതൽ ഏപ്രിൽ 17വരെ നടക്കും. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 19 മുതൽ 23വരെ നടക്കും.

ഹയർസെക്കൻഡറി പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ 2024 മാർച്ച് ഒന്നുമുതൽ 26വരെയും നടത്തും. പരീക്ഷാ വിജ്ഞാപനം ഒക്ടോബറിൽ പുറപ്പെടുവിക്കും. കോഴിക്കോട് ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ മാസം 25ന് ആരംഭിക്കാനിരുന്ന പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷകൾ മാറ്റിവച്ചു. ഒക്ടോബർ 9, 10, 11, 12, 13 തീയതികളിൽ പരീക്ഷ നടക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!