വർക്കല മൈതാനത്തും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ ഒരു മാസക്കാലത്തിലേറെയായി വൈദ്യുതി വിതരണത്തിൽ രൂക്ഷമായ തടസ്സം അറിയിപ്പോടുകൂടിയും അല്ലാതെയും നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇത് വർക്കല നഗരത്തിലെ വ്യാപാര സമൂഹത്തിന് വളരെയേറെ പ്രയാസങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. പല സ്ഥാപനങ്ങളും പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ടൗൺ പ്രസിഡന്റ് കെ രാജേന്ദ്രൻ നായർ പറഞ്ഞു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വർക്കല ഭരണ സമിതി ശക്തമായ പ്രതിഷേധം അറിയിക്കുകയും.ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം അടിയന്തരമായി ഉണ്ടാകണമെന്ന് ടൗൺ യൂണിറ്റ് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിക്കുന്നതായി പ്രസിഡന്റ് കൂട്ടിചേർത്തു.

