ഇടവയില്‍ ഭിന്നശേഷിക്കാരുടെ വർണോത്സവം അരങ്ങേറി.

ഇടവ ഗ്രാമപഞ്ചായത്തിന്റെയും വനിതാ ശിശുക്ഷേമ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭിന്ന ശേഷിക്കാരുടെ കലോത്സവമായ വർണോത്സവം 2024 വർണ്ണാഭമായി അരങ്ങേറി. വെൺകു ളം ഗവൺമെന്റ് എൽപിഎസിൽ കഴിഞ്ഞ ദിവസം രാവിലെ ആരംഭിച്ച കലോത്സവത്തിന്റെ ഉദ്ഘാടനം ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് നിർവഹിച്ചു. തുടർന്ന് ഭിന്നശേഷിക്കാരായ കുട്ടികളും മുതിർന്നവരും കലാപരിപാടികൾ അവതരിപ്പിച്ചു. ഭിന്നശേഷിക്കാരുടെ രക്ഷകർത്താക്കളും ബന്ധുക്കളും നാട്ടുകാരും അധ്യാപകരും അംഗനവാടി വർക്കർമാരും ഹെൽപ്പർ മാരും പൊതുപ്രവർത്തകരും ജനപ്രതിനിധികളും ഒക്കെ വേണ്ട പ്രോത്സാഹനവും കൈയ്യടികളും കൊണ്ട് അണിനിരന്നു. പാട്ടുകൾ പാടിയും കവിതകൾ ചൊല്ലിയും കഥകൾ ചൊല്ലിയും പ്രസംഗിച്ചും മിമിക്രിയും ഗാനമേളയും വരെ അവതരിപ്പിച്ച ഭിന്നശേഷിക്കാർ കാണികളെ അമ്പരപ്പിച്ചു. നാടോടി നൃത്തവും ഫോക്ക് ഡാൻസും ഒക്കെ അവതരിപ്പിച്ചവർ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. കാണികളുടെ മനസ്സിന് കുളിർമയേകുന്ന കലാവിരുന്നാണ് ഭിന്നശേഷിക്കാരായ കുട്ടികൾ കാഴ്ചവെച്ചത്.

വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിന്റെയും സമ്മാനദാനത്തിന്റെയും ഉദ്ഘാടനം ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭ. ആർ. എസ്.കുമാർ അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ഗീതാ നസീർ, വർക്കല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്. കെ. ജെ,ഇടവ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു. സി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പുത്തലിഭായ്, ജെസ്സി. ആർ, സജി കുമാർ. എസ്, ഷീബ. ആർ, ദിവ്യ. വി, ശ്രീദേവി. എസ്, ജെസ്സി. ബി, നസീഫ്. എം, സജീന. എസ്, എം. മുരളീധരൻ നായർ, സിമിലിയ. എ,സി ഡി പി ഓ ജ്യോതിഷ്മതി, ഐസിഡി എസ് സൂപ്പർവൈസർ ഷൈലജ.എസ്, വെൺകു ളം ഗവൺമെന്റ് എൽ പി എസ് എച്ച് എം ബ്ലെസ്സി എഡ്വെർഡ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!