എം ആർ അജിത് കുമാറിനെ 6 മണിക്കൂർ ചോദ്യം ചെയ്തു

അനധികൃത സ്വത്ത് സമ്പാദന കേസിൽ ആഭ്യന്തര ചുമതലയുണ്ടായിരുന്ന എ ഡി ജി പി എം ആർ അജിത് കുമാറിനെ വിജിലൻസ് സംഘം തുടർച്ചയായി ആറു മണിക്കൂർ ചോദ്യം ചെയ്തു.

ആഢംബര വീട് നിർമാണം, കള്ളക്കടത്ത് സ്വർണം തിരിമറി ആരോപണം സംബന്ധിച്ച്, മലപ്പുറം എസ് പിയുടെ വസതിയിലെ മരംമുറി ഉൾപ്പെടെയുള്ള പരാതികളിലാണ് വിജിലൻസ് ചോദ്യം ചെയ്ത് അന്വേഷണം നടത്തുന്നത്.

രണ്ടാഴ്ചക്കുള്ളിൽ വിജിലൻസ് സംഘം റിപ്പോർട്ട് സമർപ്പിക്കും. വിജിലൻസ് എസ് പി കെ എൽ ജോണിക്കുട്ടി, ഡി വൈ എസ് പി ഷിബു പാപ്പച്ചൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!