മനുഷ്യനെ കുളിപ്പിച്ച് തോർത്താനുള്ള വാഷിംഗ് മെഷിനുകൾ ഉടൻ വിപണിയിലെത്തുമത്രെ. ജപ്പാനിലാണ് ‘മനുഷ്യ വാഷിംഗ് മെഷീനുകൾ’ സജ്ജമാകുന്നത്.


വെറും 15 മിനിറ്റ് കൊണ്ട് മനുഷ്യരെ കുളിപ്പിച്ച് തോർത്തിയെടുക്കുന്നതാണ് പുതിയ സാങ്കേതിക വിദ്യ. 15 മിനിറ്റ് ഈ മെഷീനിൽ ഇരുന്നാൽ നിങ്ങളെ കുളിപ്പിച്ച് തോർത്തി മെഷ്യൻ പുറത്തിറക്കും. എല്ലാം എഐയുടെ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) സഹായത്തോടെ.

യന്ത്രത്തിനുള്ളിൽ കടക്കുന്ന മനുഷ്യരുടെ ശരീരത്തെയും ചർമ്മത്തെയും കുറിച്ച് മെഷ്യനിലെ എഐ പഠിക്കുകയും അതിൻറെ അടിസ്ഥാനത്തിൽ ശരീരത്തിന് ആവശ്യമായ സോപ്പും ഡ്രൈ ഓപ്ഷനുകളും തീരുമാനിക്കുകയും ചെയ്ത ശേഷമേ യന്ത്രം പണി തുടങ്ങു.


