വിമാനക്കമ്പനികൾ സ്വന്തം നിലക്ക് യാത്രാക്കൂലി വർധിപ്പിക്കുന്നതിന് നിയന്ത്രണം വരുന്നു.

അടിക്കടിയുണ്ടാകുന്ന വിമാന യാത്രാനിരക്ക് വർധനവിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന പ്രവാസികൾ ഏറെക്കാലമായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് ഇടപെടാൻ ആശ്യപ്പെട്ടിരുന്നു.

ഇതേത്തുടർന്നാണ് യാത്രാനിരക്ക് യഥേഷ്ടം വർധിപ്പിക്കുന്ന വിമാനക്കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നത്.കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കെ രാംമോഹൻ നായിഡുവാണ് രാജ്യസഭയിൽ ഇതു സംബന്ധിച്ച് സൂചന നൽകിയത്.

താങ്ങാനാകുന്ന യാത്രാനിരക്ക് കൊണ്ടുവരാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വിമാന യാത്രാനിരക്കുകളിലെ ക്രമക്കേടുകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വിമാനക്കമ്പനികൾ നിരക്കുകളിൽ വരുത്തുന്ന മാറ്റം 24 മണിക്കൂറിനുള്ളിൽ അറിയിച്ചാൽ മതിയെന്ന വ്യവസ്ഥയാണ് നീക്കം ചെയ്യാൻ ശ്രമിക്കുന്നത്.

2023നെ അപേക്ഷിച്ച് ഈ വർഷം വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞതായും ഉത്സവ സീസണുകളിൽ വിവിധ റൂട്ടുകളിൽ വിമാന ടിക്കറ്റ് നിരക്കിൽ കുറവുണ്ടായതായും
സർക്കാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!