വിഴിഞ്ഞം കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ മറൈൻ സ്ട്രക്ച്വറൽ ഫിറ്റർ ആൻഡ് ഫാബ്രിക്കേറ്റർ കോഴ്‌സിലേക്ക് ഡിസംബർ 13 വരെ അപേക്ഷിക്കാം. അസാപ്പ് കമ്യൂണിറ്റി സ്‌കിൽ പാർക്കും കൊച്ചിൻ ഷിപ്പ്യാർഡും ചേർന്നാണ് കോഴ്‌സ് നടത്തുന്നത്.

2021-ലോ അതിന് ശേഷമോ ഐ.ടി.ഐ വെൽഡർ, ഫിറ്റർ, ഷീറ്റ്മെറ്റൽ കോഴ്‌സുകൾ പാസായവർക്കാണ് ആറ് മാസം ദൈർഘ്യമുള്ള ഈ കോഴ്‌സിൽ പ്രവേശനത്തിന് അവസരം.

ആദ്യ രണ്ടുമാസത്തെ ക്ലാസുകൾ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്കിലും ശേഷമുള്ള നാല് മാസത്തെ ക്ലാസുകളും ആറ് മാസത്തെ ട്രെയിനിങും കൊച്ചിൻ ഷിപ്പ്യാർഡിലുമാണ് നടക്കുന്നത്.


കോഴ്‌സ് ഫീസ് 14,514 രൂപ. താത്പര്യമുള്ളവർക്ക് https://asapkerala.gov.in/course/marine-structural-fitter/ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് www.asapkerala.gov.in, 9495999697.


