സുബലക്ഷ്മി സംഗീതോത്സവം 8ന് ആരംഭിക്കും.


വർക്കല: ശ്രീകൃഷ്ണ നാട്യ സംഗീത അക്കാദമിയും സുബ്ബലക്ഷ്മി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള ഈ വർഷത്തെ സുഭലക്ഷ്മി സംഗീതോത്സവം ഡിസംബർ എട്ടു മുതൽ 13 വരെ തീയതികളിൽ വർക്കല മൈതാനം റോഡിലുള്ള എസ് ആർ മിനി ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നതാണ്.

പത്താം തീയതി ഞായറാഴ്ച വൈകിട്ട് 5 30ന് അഡ്വക്കേറ്റ് വി. ജോയ്. എംഎൽഎ ഈ വർഷത്തെ സംഗീതോത്സവത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കും. പ്രമുഖ കർണ്ണാടക സംഗീതജ്ഞയായ ഡോ. എൻ.ജെ. നന്ദിനി ഭദ്രദീപം കൊളുത്തുന്നതോടെ ആറു ദിവസം നീണ്ടുനിൽക്കുന്ന സംഗീതോത്സവത്തിന് തിരിതെളിയും.

കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. പി ചന്ദ്രമോഹൻ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ മുഖ്യപ്രഭാഷണം നടത്തും. അക്കാദമി സെക്രട്ടറി അഡ്വക്കേറ്റ് കൃഷ്ണകുമാർ, അനർട്ട് മുൻ ഡയറക്ടർ ഡോ. എം ജയരാജു, ബി ജോഷ്ബാസു , പി രവീന്ദ്രൻ നായർ എന്നിവർ സംസാരിക്കും.


ഉദ്ഘാടന ദിവസം ഞായറാഴ്ച വൈകിട്ട് 6 മണിമുതൽ ഡോ. എൻ. ജെ. നന്ദിനി അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും 9 ന് സുപ്രസിദ്ധ പിന്നണിഗായകൻ ചേർത്തല ജി. ശ്രീറാം അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും 10 ന്  പ്രശസ്ത സാക്സോഫോൺ സംഗീതജ്ഞൻ ചെന്നൈ ജി. രാമനാഥൻ അവതരിപ്പിക്കുന്ന സാക്സോഫോൺ സംഗീത കച്ചേരിയും

അതോടൊപ്പം പ്രശസ്ത ആർട്ടിസ്റ്റ് ജോഷെ ഇൻറർനാഷണലിൻ്റെ ടെലിപ്പതി ചിത്രരചനയും 11 ന് തീയതി സുപ്രസിദ്ധ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പത്മകുമാറും സംഘവും അവതരിപ്പിക്കുന്ന ഭാവഗീത് സംഗീത നിശയും 12 ന്  സുപ്രസിദ്ധ യുവ സംഗീതജ്ഞൻ വിവേക് മൂഴിക്കുളം അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും 13ന് സമാപനദിവസം സുബ്ബലക്ഷ്മി ഇൻറർനാഷണൽ മ്യൂസിക് ക്ലബ്ബിലെ ഗായകർ അവതരിപ്പിക്കുന്ന സംഗീത നിശ്ചയം ഉണ്ടായിരിക്കും. എല്ലാദിവസവും 5 30 മുതൽ സംഗീത കച്ചേരി ആരംഭിക്കും പ്രവേശനം സൗജന്യമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!