വർക്കലയിൽ സ്വകാര്യ ബസ് ഇടിച്ചു അപകടത്തിൽ പരിക്കേറ്റ പത്തു വയസുകാരൻ മരണപെട്ടു
വർക്കലയിൽ സ്വകാര്യ ബസ് ഇടിച്ചു 10 വയസുകാരൻ മരണപെട്ടു. കല്ലമ്പലം പുതുശ്ശേരിമുക്ക് സ്വദേശി ഷാൻ – താഹിറ ദാമ്പതികളുടെ മകൻ മുഹമ്മദ് ഫർഹാൻ (10) ആണ് മരണപെട്ടത്. മാതാവ് താഹിറയുമൊത്ത് സ്കൂട്ടിയിൽ സഞ്ചരിക്കവേയാണ് അപകടം ഉണ്ടായത്.
ഇന്ന് വൈകിട്ട് 4:15 നായിരുന്നു അപകടം. വർക്കല മൈതാനത്തേക്ക് പോകുകയായിരുന്ന ഗോകുലം ബസ് അതേ ദിശയിൽ സഞ്ചരിച്ചിരുന്ന സ്കൂട്ടിയുടെ പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. തെറിച്ചു വീണ കുട്ടിയുടെ ദേഹത്തുകൂടി ബസ് കയറി ഇറങ്ങിയതായി ദൃശ്സാക്ഷികൾ പറഞ്ഞു. ബസ് ജീവനക്കാർ ഓടി രക്ഷപെട്ടു.
വർക്കലയിൽ പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടം പതിവാകുന്നതായും അപകടം വരുത്തി വെയ്ക്കുന്നതായും പൊതുവേ ആരോപണമുണ്ട്. ബന്ധപ്പെട്ട അധികാരികൾ ഇതിന് ഒരു പരിഹാരമുണ്ടാക്കണമെന്നാണ് പൊതു ആവശ്യം

