ജാമ്യമില്ലാ വകുപ്പു ചുമത്തി അപ്രതീക്ഷിത അറസ്റ്റ്; നീരസമറിയിച്ച് അല്ലു…

ഹൈദരാബാദ്: അറസ്റ്റ് ചെയ്യാൻ എത്തിയ പൊലീസ് സംഘം തൻ്റെ കിടപ്പുമുറിയിൽ കയറിയെന്ന് ആരോപിച്ച് നടൻ അല്ലു അർജുൻ. അറസ്റ്റ് തിങ്കളാഴ്‌ച വരെ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് അർജുൻ ഇക്കാര്യം വ്യക്തമാക്കിയത്.

നടപടിക്രമം അനുസരിച്ച് അല്ലു അർജുനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി. ഹർജി കോടതി ഉടൻ പരിഗണിക്കുമെന്നാണ് സൂചന.

പുഷ്‌പ 2 സിനിമ പ്രദർശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുനെ ഉച്ചയോടെയാണ് അറസ്റ്റ് ചെയ്‌തത്. അറസ്റ്റ് നടപടികൾക്കിടെയുള്ള വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

പുഷ്‌പ 2 സിനിമയുടെ റിലീസിംഗ് ദിവസം ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്. അന്നത്തെ പ്രദർശനത്തിനിടെ അല്ലു അർജുനും തിയേറ്ററിലെത്തിയിരുന്നു. താരങ്ങൾ എത്തുന്ന കാര്യം പൊലീസിൽ കൃത്യമായി അറിയിച്ചിരുന്നില്ല.

ആളുകൾ തിങ്ങി കൂടിയത് വലിയ രീതിയിലുള്ള ക്രമസാമധാന പ്രശ്നമുണ്ടാക്കി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!