വർക്കല : അയിരൂർ എം.ജി.എം മോഡൽ സ്കൂളിൽ നടന്ന സ്പോർട്സ് ഡേ ആഘോഷം സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എ.എം.കെ.നിസാർ ഉദ്ഘാടനം ചെയ്തു.


പി.ടി.എ പ്രസിഡന്റ് വി. ഹരിദേവ് അദ്ധ്യക്ഷത വഹിച്ചു.എൻ.സി.സിയുടെയും സ്കൗട്ട് ആന്റ് ഗൈഡിന്റയും മാർച്ച്,യോഗ ഫോർമേഷൻ എന്നിവയോടെയാണ് കായിക മേളക്ക് തുടക്കമായത്.സ്കൂൾ ട്രസ്റ്റ് സെക്രട്ടറി ഡോ. പി കെ സുകുമാരൻ ,

പ്രിൻസിപ്പാൽ ഡോ. പൂജ.എസ്,അക്കാദമിക് സൂപ്പർവൈസർ അജിത്ത് കുമാർ, വൈസ് പ്രിൻസിപ്പാൾ മഞ്ജു ദിവാകരൻ. പിള്ളൈ പ്രീത,ബിന്ദു.ആർ.വി,പ്രോഗ്രാം കൺവീനർ മനോജ് കുമാർ,എൻ.സി.സി ഓഫീസർ ബിനുകുമാർ എന്നിവർ സംസാരിച്ചു.

ഫോട്ടോ: അയിരൂർ എം.ജി.എം മോഡൽ സ്കൂളിൽ നടന്ന സ്പോർട്സ് ഡേ ആഘോഷം ഉദ്ഘാടനവും പതാക ഉയർത്തലും സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എ.എം.കെ.നിസാർ നിർവഹിക്കുന്നു


