16കാരൻ വണ്ടിയോടിച്ചതില്‍ നടപടി കടുപ്പിച്ച്‌ എംവിഡി:

പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ നടപടികള്‍ കടുപ്പിച്ച്‌ എംവിഡി. മകന് ഇരുചക്രവാഹനം ഓടിക്കാൻ നല്‍കിയ മാതാവിനെതിരെ അയിരൂർ പൊലീസ് കേസെടുത്തിരുന്നു.

ഇത് കൂടാതെ കുട്ടി പ്രായപൂർത്തി ആയാലും 25 വയസിന് ശേഷം മാത്രമേ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുകയുമുള്ളുവെന്ന് വർക്കല സബ് ആർ ടി ഓഫീസ് അധികൃതർ പറഞ്ഞു.

ബുധനാഴ്ച ഉച്ചയ്ക്ക് പാളയംകുന്ന് ജംഗ്ഷന് സമീപം പൊലീസിന്‍റെ വാഹന പരിശോധനയ്ക്കിടെയാണ് പതിനാറുകാരനായ വിദ്യാർത്ഥി സ്കൂട്ടർ ഓടിച്ചുകൊണ്ട് പാരിപ്പള്ളി ഭാഗത്തേയ്ക്ക് പോകുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.

വാഹനം തടഞ്ഞു നിർത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞതില്‍ അമ്മയുടെ അറിവോടും സമ്മതത്തോടുമാണ് വാഹനം ഓടിച്ചതെന്ന് വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു.  

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!