ശബരിമല ∙ മണ്ഡലകാലം ആരംഭിച്ച് 30 ദിവസം പിന്നിടുമ്പോൾ അയ്യപ്പ ദർശനത്തിനായി മുൻവർഷത്തേക്കാൾ കൂടുതലായി എത്തിയത് 4 ലക്ഷം തീർഥാടകർ.

ഒരു പരാതിയും ഇല്ലാതെ തീർഥാടനം സുഗമമായി തുടരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 21 കോടി രൂപയുടെ അധിക വരുമാനം.

വരുന്നവർക്കെല്ലാം ദർശനം നടത്താനുള്ള സൗകര്യം ദേവസ്വവും സർക്കാരും ചേർന്ന് ഒരുക്കിയതിനാലാണു കൂടുതൽ തീർഥാടകരെത്തുന്നത്.

ഇന്നു പുലർച്ചെ 3ന് നട തുറന്നപ്പോൾ മുതൽ സന്നിധാനത്തേക്ക് തീർഥാടകരുടെ വൻ പ്രവാഹമാണ്. ആദ്യത്തെ രണ്ടര മണിക്കൂറിനുള്ളിൽ 14684 പേർ ദർശനം നടത്തി.

മകരവിളക്കു വരെ തീർഥാടകർക്കു പ്രയാസമില്ലാതെ ദർശനം നടത്താൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.


