ശബരിമല ∙ തുടർച്ചയായ മൂന്നാം ദിവസവും ശബരിമലയിൽ തീർഥാടകരുടെ വൻ പ്രവാഹം. പതിനെട്ടാംപടി കയറാനുള്ള കാത്തുനിൽപ്പ് 6 മുതൽ 7 മണിക്കൂർ വരെ നീളുന്നു. പുലർച്ചെ പടി കയറാനുള്ള ക്യു ശരംകുത്തിയും പിന്നിട്ട് മരക്കൂട്ടത്തിനു സമീപം വരെ നീണ്ടു. മരക്കൂട്ടം മുതൽ തീർഥാടകരെ തടഞ്ഞു നിർത്തി ചെറിയ സംഘമായാണ് കടത്തി വിട്ടുന്നത്.
മണ്ഡലകാല തീർഥാടനത്തിനു സമാപ്തി കുറിച്ച് 26ന് മണ്ഡലപൂജ നടക്കും. ഉച്ചയ്ക്ക് 12നും 12.30നും മധ്യേ അയ്യപ്പ സ്വാമിക്ക് തങ്കഅങ്കി ചാർത്തി മണ്ഡലപൂജ നടക്കും. അന്നു രാത്രി നട അടയ്ക്കും.

