വിമാന നിരക്ക് കുതിച്ചുയരുന്നു; ടിക്കറ്റിന് 17,000 രൂപ വരെ

ചെന്നൈ ∙ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിൽ കേരളത്തിലേക്കുള്ള ട്രെയിനിൽ ടിക്കറ്റില്ലാതെ വലയുന്ന യാത്രക്കാർക്ക് ഇരുട്ടടിയായി വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് 10,000 രൂപയ്ക്കു മുകളിലാണു ടിക്കറ്റ് നിരക്ക്. ചില സർവീസുകളിൽ 14,000–17000 രൂപ വരെ ഈടാക്കുന്നുണ്ട്.

നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടുമ്പോൾ ടിക്കറ്റ് നിരക്ക് വീണ്ടും ഉയരാനാണു സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!