രാഹുൽ ഗാന്ധി എംപിമാരെ കയ്യേറ്റം ചെയ്യുകയും വനിതാ അംഗത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചുവെന്നും ചൂണ്ടിക്കാട്ടി വധശ്രമത്തിനാണ് പരാതി നൽകിയിരിക്കുന്നത്.

രാഹുൽ കാരണം രണ്ട് ലോക്സഭാ അംഗങ്ങൾക്ക് പരിക്കേറ്റുവെന്നും അതിൽ ഒരാളുടെ നില ഗുരുതരമാണെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അഭിപ്രായപ്പെട്ടു.

സഭയിൽ ഒരു ഗുണ്ടയെപ്പോലെയാണ് രാഹുൽ പെരുമാറിയതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജുവും പറഞ്ഞു.


സെക്ഷൻ 109, 115, 117, 121, 125, 351 വകുപ്പുകൾ പ്രകാരമാണ് രാഹുൽ ഗാന്ധിക്കെതിരെ പാർലമെൻ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ ബിജെപി പരാതി നൽകിയിരിക്കുന്നത്. ഇന്ന് പാർലമെന്റിലുണ്ടായ പ്രശ്നങ്ങൾക്കെല്ലാം കാരണം രാഹുലാണെന്നും പരാതിയിൽ ബിജെപി ആരോപിക്കുന്നുണ്ട്.

നാഗാലാൻഡിൽ നിന്നുള്ള ബിജെപിയുടെ വനിതാ എംപി ഫാംഗ് നോ കൊന്യാക് ആണ് രാഹുലിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഒരു കാരണവുമില്ലാതെ രാഹുൽ തട്ടിക്കയറുകയായിരുന്നുവെന്ന് അവർ പറയുന്നു.


