ശബരിമല തീർത്ഥാടകന് ദാരുണാന്ത്യം.

നിലയ്ക്കലിലെ പത്താം നമ്ബർ പാർക്കിംഗ് ഏരിയയില്‍ പിന്നിലേക്കെടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ഉറങ്ങിക്കിടന്ന ശബരിമല തീർത്ഥാടകന് ദാരുണാന്ത്യം.

തമിഴ്നാട് തിരുവള്ളൂർ പുന്നപ്പാക്കം വെങ്കല്‍ ഗോപിനാഥ് (25) ആണ് മരിച്ചത്. രാത്രി 9നാണ് സംഭവം. തമിഴ്നാട്ടില്‍ നിന്ന് തീർത്ഥാടകരുമായി എത്തിയതായിരുന്നു ബസ്. ശബരിമല ദർശനത്തിന് ശേഷം മടങ്ങിയെത്തിയ ഗോപിനാഥ് പാർക്കിംഗ് ഏരിയയിലെ നിലത്ത് കിടന്ന് ഉറങ്ങുകയായിരുന്നു. തല്‍ക്ഷണം മരിച്ചു.മൃതദേഹം നിലയ്ക്കല്‍ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!