നരേന്ദ്ര മോദി കുവൈത്തിലേക്ക്;

ന്യൂഡൽഹി∙ രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്തിലേക്ക് പുറപ്പെട്ടു. നാലു പതിറ്റാണ്ടിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്.

ഇന്നും നാളെയുമായുള്ള കുവൈത്ത് സന്ദർശനത്തിൽ വാണിജ്യ പ്രതിരോധമേഖലകളിലെ ഇരുരാജ്യങ്ങളുടെയും സഹകരണം ചർച്ച ചെയ്യും. 1981ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് ഇതിനു മുൻപു കുവൈത്ത് സന്ദർശിച്ചത്.

കുവൈത്തിലെ ലേബർ ക്യാംപും പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കും. ഇന്ത്യയിൽനിന്നുള്ള തൊഴിലാളികളുടെ ക്ഷേമം ഉൾപ്പെടെയുള്ള കാര്യങ്ങൾ സന്ദർശനത്തിൽ ചർച്ചയാകും. 10 ലക്ഷത്തിലേറെ ഇന്ത്യക്കാർ കുവൈത്തിലുണ്ട്;

വാണിജ്യം, നിക്ഷേപം, വിദ്യാഭ്യാസം, സുരക്ഷ, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിൽ കൂടുതൽ പങ്കാളിത്തം പ്രധാനമന്ത്രിയുടെ സന്ദർശനത്തിലൂടെ ഉറപ്പാക്കാൻ സാധിക്കുമെന്നാണു വിലയിരുത്തൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!