നാഗര്‍കോവിലില്‍ അഞ്ചുഗ്രാമത്തിനു സമീപം ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ബാഗുകളില്‍ ഉപേക്ഷിക്കാനുള്ള ശ്രമം.

നാഗര്‍കോവിലില്‍ അഞ്ചുഗ്രാമത്തിനു സമീപം ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ബാഗുകളില്‍ ഉപേക്ഷിക്കാനുള്ള ഇറച്ചിവെട്ടുകാരനായഭര്‍ത്താവിന്റെ ശ്രമം പൊളിഞ്ഞത് തെരുവുനായ്ക്കള്‍ കുരച്ചെത്തിയതോടെ ഇറച്ചിയുടെ ഗന്ധം പിന്തുടര്‍ന്ന് തെരുവുനായ്ക്കള്‍ ചുറ്റുംകൂടിയതോടെ പ്രതി കുടുങ്ങുകയായിരുന്നു.

തിരുനെല്‍വേലി പാളയംകോട്ട സമാധാനപുരം സ്വദേശി മരിയ സത്യ(30)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് മാരിമുത്തു (35) ആണ് അറസ്റ്റിലായത്. ഇറച്ചിവെട്ടുന്ന കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കിയെന്നാണ് സൂചന.

ഭാര്യ മരിയയെ കൊലപ്പെടുത്തി മൃതദേഹം 10 കഷ്ണങ്ങളാക്കി 3 ബാഗുകളുമായി മാരിമുത്തു വ്യാഴാഴ്ച രാവിലെയാണ് വീട്ടില്‍ നിന്നിറങ്ങിയത്.ദൂരെയെവിടെയെങ്കിലും ബാഗുകള്‍ ഉപേക്ഷിക്കുകയായിരുന്നു പദ്ധതി.നാട്ടുകാര്‍ക്ക് സംശയം തോന്നിയതിനെ തുടർന്നു ചോദിച്ചപ്പോള്‍ പന്നി മാംസമാണെന്നാണ് പറഞ്ഞത്.

വിശ്വാസം വരാതെ നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് കഷ്ണങ്ങളാക്കിയ നിലയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസെത്തി മാരിമുത്തുവിനെ കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!