കല്ലിങ്ങപ്പുറം വീട്ടില്‍ സുജിത്ത് (29), മഠത്തില്‍ പറമ്ബില്‍ അഭിഷേക്(28) എന്നിവരാണ് മരിച്ചത്.


അഭിഷേകും മറ്റ് രണ്ടു പേരും ചേർന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം.

ഹരീഷ്, വിവേക്, അഭിഷേക് എന്നിവരാണ് സുജിത്തിന്റെ വീട്ടില്‍ ആക്രമിക്കാൻ കയറിയത്. കുത്തുകൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെ അഭിഷേകിനും കുത്തേല്‍ക്കുകയായിരുന്നു.

പൂർവവൈരാഗ്യത്തിന്റെ പേരിലായിരുന്നു ആക്രമണം. വിവേകിനെ 4 കൊല്ലം മുമ്ബ് ക്രിസ്മസ് രാത്രിയില്‍ സുജിത്ത് കുത്തിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഇന്നലെ രാത്രിയില്‍ മൂന്നംഗ സംഘം സുജിത്തിന്റെ വീട്ടില്‍ കയറിയത്.



