പള്ളിയാംമൂലയിലെ ഭാനൂസ് റിസോർട്ടിലെ ജീവനക്കാരൻ പ്രേമനാണ് മരിച്ചത്.ഉച്ചയോടെയാണ് പയ്യാമ്ബലം ബീച്ചിനോട് ചേർന്ന ഭാനൂസ് റിസോർട്ടിലെ കെയർടേക്കറായ പാലക്കാട് സ്വദേശി പ്രേമൻ മുറിയില്‍ കയറി വാതില്‍ അടച്ച ശേഷം ആത്മഹത്യ ഭീഷണി മുഴക്കിയത്.



ഗ്യാസ് സിലിണ്ടർ തുറന്നുവെയ്ക്കുകയും പെട്രോള്‍ സമീപത്ത് സൂക്ഷിക്കുകയും ചെയ്തു. ജോലിയില്‍ തിരികെ പ്രവേശിപ്പിക്കുന്ന കാര്യം ഉടമയോട് സംസാരിക്കാം എന്ന് കൂടെയുണ്ടായിരുന്ന മറ്റ് ജീവനക്കാർ പറഞ്ഞെങ്കിലും പ്രേമൻ ആത്മഹത്യ ശ്രമത്തില്‍ നിന്ന് പിന്മാറിയില്ല.

ദേഹത്ത് തീകൊളുത്തി പുറകുവശത്തെ വാതിലിലൂടെ ഇറങ്ങിയോടി. റിസോർട്ടില്‍ നിന്ന് പുറത്തേക്ക് പോയ പ്രേമൻ സമീപത്തെ വീടിന്‍റെ കിണറ്റിലെ കയറില്‍ തൂങ്ങി മരിക്കുകയായിരുന്നു.ഇതിനിടയിലാണ് വിവരമറിഞ്ഞ അഗ്നിശമന സേന സ്ഥലത്ത് എത്തിയത്.

ഇതേസമയം, റിസോർട്ടിനകത്ത് ഉണ്ടായിരുന്ന മറ്റൊരു ജീവനക്കാരൻ ഓടി രക്ഷപ്പെട്ടു. മുകള്‍ നിലയില്‍ മുൻവശത്തെ ഗ്ലാസ് തകർത്താണ് അഗ്നിശമന സേന അകത്ത് കടന്ന് തീയണച്ചത്.

സിലിണ്ടർ പൊട്ടിത്തെറിച്ച നിലയിലായിരുന്നു. മുകള്‍ നിലയിലെ മൂന്ന് മുറികളിലായി 10 അതിഥികള്‍ ഉണ്ടായിരുന്നു. സംഭവസമയം ഇവരെല്ലാം പുറത്തായിരുന്നു. പിന്നീട് പൊലീസ് എത്തി റിസോർട്ട് ഒഴിപ്പിച്ചു.


