ശിവഗിരി: 92-ാമതു ശിവഗിരി തീര്‍ത്ഥാടനത്തില്‍ സംബന്ധിക്കാനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഗുരുദേവന്‍റെ അവതാരഗൃഹം ചെമ്പഴന്തി ഗുരുകുലത്തില്‍ എത്തുമ്പോള്‍ നല്‍കുന്ന ഗുരുപൂജയ്ക്കാവശ്യമായ കാര്‍ഷിക വിളകളും പലവ്യഞ്ജനങ്ങളും ഗുരുധര്‍മ്മ പ്രചരണ സഭ തിരുവനന്തപുരം ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ എത്തിച്ചു.



ഗുരുകുലത്തില്‍ സ്വാമി അഭയാനന്ദ, സ്വാമി മഹാദേവാനന്ദ എന്നിവര്‍ ചേര്‍ന്നു ഉല്പ്പന്നങ്ങള്‍ സ്വീകരിച്ചു സഭജില്ലാ പ്രസിഡന്‍റ് ഡോ. സുശീല, ഉല്പ്പന്ന സമാഹരണ ജില്ലാ കോര്‍ഡിനേറ്റര്‍ കെ. എസ്. മനോഹരന്‍ കേന്ദ്ര ജില്ലാ മണ്ഡലം ഭാരവാഹികളും സംബന്ധിച്ചു.

ചിത്രം: ഗുരുധര്‍മ്മ പ്രചരണസഭ തിരുവനന്തപുരം ജില്ലാ കമ്മറ്റി ചെമ്പഴന്തി ഗുരുകുലത്തില്‍ ഗുരുപൂജാ അന്നദാനത്തിനുള്ള കാര്‍ഷിക വിളകളും എത്തിച്ചപ്പോള്‍, സ്വാമി അഭയാനന്ദ, സ്വാമി മഹാദേവാനന്ദ, ജില്ലാ പ്രസിഡന്‍റ്, ഡോ. സുശീല ഉല്പന്ന സമാഹരണം ജില്ലാ കോ – ഓര്‍ഡിനേറ്റര്‍ കെ.എസ്. മനോഹരന്‍ എന്നിവര്‍ സമീപം



