യുവതിയുടെ പീഡന പരാതിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുഴക്കുന്ന് പൊലീസാണ് ജിജോയെ കസ്റ്റഡിയിലെടുത്തത്.

നവംബര്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.



വീട്ടിൽ സാധനം വാങ്ങാൻ എത്തിയ പട്ടികജാതിക്കാരിയായ യുവതിയെ ജിജോ തില്ലങ്കേരി പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി.

സംഭവം പുറത്തറിഞ്ഞാല്‍ മക്കളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഭയം കൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി പറയുന്നു.


